കെഎസ്ആർടിസിക്ക് 90 കോടി അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് 90 കോടി അനുവദിച്ച് സർക്കാർ. കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു.
Read Also: ജീവന് രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി
ഈ മാസം ആദ്യം 30 കോടി നൽകിയിരുന്നു. കോർപറേഷന് ഈവർഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈവർഷം ഇതുവരെ അനുവദിച്ചത് 1234.16 കോടിയും. രണ്ടാം പിണറായി സർക്കാർ 4933.22 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയത്. ഏഴര വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാരുകൾ ആകെ നൽകിയത് 9886.22 കോടി രൂപയുമെന്ന് ധനമന്ത്രി അറിയിച്ചു.
Story Highlights: Government has allocated 90 crores to KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here