Advertisement

ചന്ദ്രനൊരു വളയം! മാനത്ത് വിസ്മയമായി മൂൺ ഹാലോ പ്രതിഭാസം

November 24, 2023
1 minute Read
Moon halo

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂൺ ഹാലോ പ്രതിഭാസം. ഈ എല്ലാ ഭാ​ഗത്തും ദൃശ്യമായി. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയിൽ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനിൽ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു വലയവും അതിന് അൽ അകലെയായി വളരെ നേർത്ത് രീതിയിൽ മഴവിൽ നിറങ്ങളും കാണാവുന്ന തരത്തിലാണ് ഹാലോ പ്രതിഭാസമുണ്ടായത്.

അന്തരീക്ഷത്തിൽ ഏകദേശം പതിനെട്ടായിരം അടി ഉയരത്തിലുണ്ടാകുന്ന സിറസ്, സിറോസ്ട്രാറ്റസ് മേഘങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണം. തിരുവനന്തപുരം നഗരത്തിലടക്കം കേരളത്തിലെ തെക്കൻ ഭാഗങ്ങളിൽ വളരെ വ്യക്തമായി ഈ പ്രതിഭാസം ദൃശ്യമായി. മൂൺ ഹാലോയിൽ രണ്ടു വളയങ്ങളായാണുണ്ടാകുക. ആദ്യത്തെ വളയം ചന്ദ്രനിൽ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. മൂൺ ഹാലോകൾ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്.

പതിവിൽനിന്ന് വ്യത്യസ്തമായി കൂടുതൽ തിളക്കമുള്ള ചന്ദ്രനെയാണ് ഇന്ന് കാണാനായത്. മഴവില്ല് ഉണ്ടാകുന്നതുപോലെ ഈ പ്രകാശത്തിനും അപവർത്തനം സംഭവിക്കുന്നതിനാൽ മൂൺ ഹാലോയ്ക്കും നിറമുണ്ടെങ്കിലും ന​ഗ്ന നേത്രങ്ങൾ കൊണ്ടിത് കാണാൻ കഴിയില്ല. മൂൺ ഹാലോക്ക് സമാനമായ പ്രതിഭാസം സൂര്യപ്രകാശത്തിലും രൂപപ്പെടാറുണ്ട്. സൺഡോഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

Story Highlights: moon halo viewed in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top