Advertisement

ഫാ. അജി പുതിയപറമ്പിലിന് മത – സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപതാ നേതൃത്വം | 24 Exclusive

November 24, 2023
Google News 2 minutes Read
thamarassery archdiocese impose ban on fr aji puthiyaparambil

ഫാ. അജി പുതിയപറമ്പിലിന് മത – സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ( thamarassery archdiocese impose ban on fr aji puthiyaparambil )

പ്രധാനപ്പെട്ട വിലക്കുകൾ :

1.പരസ്യമായ കുർബാന സ്വീകരണം പാടില്ല.

  1. ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്പസാരിപ്പിക്കാൻ പാടില്ല.
  2. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുർബാന അർപ്പിക്കാൻ പാടില്ല.
  3. വെള്ളിമാട്കുന്നിലുള്ള വൈദിക മന്ദിരത്തിന് പുറത്ത് താമസിക്കാൻ പാടില്ല.
  4. പിതൃഭവനം, മത മേലധികാരി, കാനൻ നിയമ പണ്ഡിതൻ എന്നിവരെ മാത്രമേ സന്ദർശിക്കാൻ പാടുള്ളൂ.
    മറ്റാരെയെങ്കിലും സന്ദർശിക്കണമെങ്കിൽ പ്രത്യേക അനുവാദം വാങ്ങണം.
  5. സാമൂഹ്യ മാധ്യമങ്ങളിൽ യാതൊന്നും എഴുതാൻ പാടില്ല.
  6. ടി.വി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുത്.
  7. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുത്.

9 . പൊതു മീറ്റിങ്ങുകളിൽ പങ്കെടുക്കരുത്.

  1. പൊതുവേദികളിൽ പ്രസംഗിക്കരുത്.

ഫാ. അജി പുതിയപറമ്പിലിനെതിരേ വിചാരണ കോടതി സ്ഥാപിച്ചിരിക്കുന്നതിനാലാണ് വിലക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാതിരിക്കുക വിശ്വാസികളുടെ ഇടയിൽ എതിർപ്പ് ഉഴിവാക്കുക എന്നിവയാണ് വിലക്കുകൾ ഏർപ്പെടുത്താനുള്ള കാരണമായി പറയുന്നത്. ഈ വിലക്കുകൾക്കെതിരേ സഭയുടെ ഉപരിഘടകങ്ങളിൽ അപ്പീൽ നൽകാൻ സാധ്യമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കുറച്ചധികം നാളുകളായി സഭയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു ഫാദർ അജി പുതിയാപറമ്പിൽ. സിറോ മലബാർ സഭയുടെ സംഘപരിവാർ കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ശുശ്രൂഷദൗത്യം ഉപേക്ഷിച്ചിരുന്നു ഫാദർ അജി പുതിയാപറമ്പിൽ. കേരളത്തിലെ ക്രൈസ്തവ സഭകൾ, പ്രത്യേകിച്ച് സിറോ മലബാർ സഭ വലിയ ജീർണതയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഫാദർ അജി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Story Highlights: thamarassery archdiocese impose ban on fr aji puthiyaparambil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here