Advertisement

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ്-KSU പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

November 24, 2023
2 minutes Read

കോഴിക്കോട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വെങ്ങാലിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായെത്തിയത്. വടകരയിലെ നവകേരള സദസ് കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. .

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. എലത്തൂര്‍ പൊലീസാണ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. നാളെയും പ്രതിഷേധം ഉണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍ അറിയിച്ചു.

അതേസമയം കോഴിക്കോട് ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് പൂര്‍ത്തിയായി. നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സില്‍ 3985 നിവേദനങ്ങളാണ് ലഭിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലം നവകേരള സദസ്സില്‍ 4316 നിവേദനങ്ങള്‍ സ്വീകരിച്ചു. കുറ്റ്യാടിയില്‍ 3963 നിവേദനങ്ങളും വടകരയില്‍ 2588 നിവേദനങ്ങളും ലഭിച്ചു.

Story Highlights: Youth congress-KSU protest against CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top