Advertisement

സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും മുടങ്ങി

November 25, 2023
Google News 2 minutes Read

സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു. രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.(E Pos Machine Problem Ration Distribution Stopped)

കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നെറ്റ് വര്‍ക്ക് തകരാറാണ് ഇന്ന് മെഷീന്‍ തകരാറിലാകാന്‍ കാരണം.

Read Also: ജീവന്‍ രക്ഷിക്കാനാണ് ശ്രമിച്ചത്; DYFIയുടേത് മാതൃകാപ്രവര്‍ത്തനം, ഇനിയും തുടരണം; മുഖ്യമന്ത്രി

പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമെ റേഷന്‍ വിതരണം നടത്താന്‍ കഴിയുയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.

Story Highlights: E Pos Machine Problem Ration Distribution Stopped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here