റിലീസ് മാറ്റിവച്ച ധ്രുവനച്ചത്തിരത്തിന് ബുക്ക് മൈ ഷോയിൽ 9.1റേറ്റിംഗ്; പോസ്റ്റുമായി വിജയ് ബാബു

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന് ചിത്രമാണ് ചിയാൻ വിക്രം നായകനാകുന്ന ധ്രുവനച്ചത്തിരം. നവംബർ 24ന് റിലീസ് ചെയ്യാനിരിക്കെ അവസാന നിമിഷമാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതായി സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അറിയിച്ചത്. റിലീസ് ആകാൻ ഇനിയും ഒന്നോ രണ്ടോ ദിവസങ്ങൾ വേണ്ടി വരുമെന്നാണ് സംവിധായകൻ അറിയിച്ചിപിക്കുന്നത്.
എന്നാൽ റിലീസ് മാറ്റിവെച്ച ചിത്രത്തിന് റിവ്യൂവു റേറ്റിഗും എത്തിയെന്നാണ് നടനും നിർമ്മാതാവുമായ വിജയ് ബാബു ചൂണ്ടിക്കാട്ടുന്നത്. സിനിമ ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോയിൽ സിനിമയ്ക്ക് റിവ്യു റേറ്റിംഗ് 9.1 രേഖപ്പെടുത്തിയിരിക്കുന്നതായി വിജയ് ബാബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ആപ്പിന്റെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് താരം പങ്കുവെച്ചത്.
മികച്ച ചിത്രം, നല്ല അഭിനയം എന്നിങ്ങനെ ചിത്രത്തിന് റിവ്യൂ എഴുതിയിരിക്കുന്നതും കാണാം. ‘ധ്രുവനച്ചത്തിരം റിലീസ് അവസാന നിമിഷം മാറ്റിവച്ചതാണ്. എന്നാൽ ഇപ്പോഴും ബുക്ക് മൈ ഷോയിൽ റിവ്യൂകളും റേറ്റിംഗും കാണിക്കുന്നു. റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ് ഉണ്ട്. സ്‌മൈലിയോടെ വിജയ് ബാബു കുറിച്ചു.
Story Highlights: Vijay Babu facebook post on dhruva nacchathiram rating in Book My Show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here