Advertisement

യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; തെറ്റ് തിരുത്താൻ ദേശീയ നേതൃത്വം തയാറാകണമെന്ന് വി എം സുധീരൻ

November 25, 2023
Google News 1 minute Read
VM Sudheeran

യൂത്ത് കോൺ​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരൻ. തെരഞ്ഞെടുപ്പ് രീതി ശരിയല്ലെന്ന് കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായി പറയണമായിരുന്നെന്ന് സുധീരൻ പറ‍ഞ്ഞു. ഏജൻസിയുടെ താത്പര്യം മറ്റൊന്നാണെന്നും പാകപ്പിഴ സംഭവിച്ചിരിക്കുന്നത് ഓൾ ഇന്ത്യ യൂത്ത് കോൺ​ഗ്രസിനാണെന്നും സുധീരൻ പറഞ്ഞു.

യാഥാർഥ്യബോധത്തോടുകൂടി കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോയില്ലെന്നും ഈ തെരഞ്ഞെടുപ്പ് രീതി ​ഗുണകരമല്ലെന്നും സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്നു മാസം മുൻപ് യൂത്ത് കോൺ​ഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്ന വേളയിൽ‌ തെരഞ്ഞെടുപ്പിലെ പിഴവ് ചൂണ്ടിക്കാണിച്ചിരുന്നെന്നും എന്നാൽ‌ പിഴവ് തിരുത്താൻ തയാറായില്ലെന്നും സുധീരൻ വിശദീകരിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് നടത്താതാണ് പിഴിവിന് കാരണമെന്ന് സുധീരൻ വിമർ‌ശിച്ചു.

വിഷയത്തിൽ സംസ്ഥാന നേതൃത്വത്തെയോ നേതാക്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും പിഴവ് അഖിലേന്ത്യ നേതൃത്വത്തിന്റെ പിഴവാണെന്നും സുധീരൻ വ്യക്തമാക്കി. തെറ്റ് തിരുത്താൻ ദേശീയ നേതൃത്വ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുകയെന്നത് ​ഗുരുതര പിഴവാണ്. സ്വകാര്യ ഏജൻസിയുടെ താത്പര്യങ്ങൾ പോലും പ്രതിഫലിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: VM Sudheeran against Youth Congress election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here