ഓൺലൈൻ സൗഹൃദങ്ങൾ ഇഷ്ടപ്പെട്ടില്ല; യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ഭാര്യയുടെ സോഷ്യൽ മീഡിയ ഉപയോഗവും ഓൺലൈൻ സൗഹൃദവും ഇഷ്ടപ്പെടാത്ത ഭർത്താവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് സംഭവം. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
ജയനഗറിലെ ഹരിനാരായണപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിമൾ എന്ന യുവാവാണ് ഭാര്യ അപർണ ബൈദ്യയെ (32) കൊലപ്പെടുത്തിയത്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു.
സോഷ്യൽ മീഡിയയുടെ പേരിൽ വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്ന് മകൻ പൊലീസിനോട് പറഞ്ഞു. അമ്മയെ കൊന്ന് കഷണങ്ങളാക്കുമെന്ന് പിതാവ് പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപർണയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചു. ആയുധം കണ്ടെത്തിയിട്ടുണ്ട്.
Story Highlights: Bengal Man Slits Wife’s Throat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here