മനീഷ് പാണ്ഡെയും മുസ്തഫിസുറും അടക്കം 11 പേരെ റിലീസ് ചെയ്ത് ഡൽഹി; സാം കറനെ നിലനിർത്തി പഞ്ചാബ്

വരുന്ന ഐപിഎൽ സീസണിൽ നിന്ന് 11 പേരെ റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ബാറ്റർ മനീഷ് പാണ്ഡെ, ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ, ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റുസ്സോ തുടങ്ങി വമ്പൻ താരങ്ങളെയടക്കം ഡൽഹി റിലീസ് ചെയ്തു.
ഓസീസ് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട്, മുംബൈ ഇന്ത്യൻസിന് ക്യാഷ് ഡീലിൽ നൽകിയ റോവ്മൻ പവൽ, ഇന്ത്യൻ പേസർമാരായ ചേതൻ സക്കരിയ, കമലേഷ് നഗർകൊടി, ഓൾറൗണ്ടർമാരായ റിപൽ പട്ടേൽ, അമൻ ഹക്കിം ഖാൻ, ബാറ്റർമാരായ സർഫറാസ് ഖാൻ പ്രിയം ഗാർഗ് എന്നിവരെക്കൂടി ഡൽഹി റിലീസ് ചെയ്തു.
ഡൽഹി റിലീസ് ചെയ്ത താരങ്ങൾ: Rovman Powell, Rilee Rossouw, Chetan Sakariya, Manish Pandey, Phil Salt, Mustafizur Rahman, Kamlesh Nagarkoti, Ripal Patel, Sarfaraz Khan, Aman Khan, Priyam Garg
Delhi Capitals retained & released players list#IPLretention
— VINEETH𓃵🦖 (@sololoveee) November 26, 2023
pic.twitter.com/WmdlCdJX2a
അഞ്ച് താരങ്ങളെ മാത്രമാണ് പഞ്ചാബ് കിംഗ്സ് റിലീസ് ചെയ്തത്. ഇതിൽ ശ്രീലങ്കൻ താരം ഭാനുക രജപക്സ മാത്രമാണ് വമ്പൻ താരം. ചില മികച്ച പ്രകടനങ്ങൾ നടത്തി ശ്രദ്ധേയനായ തമിഴ്നാട് താരം ഷാരൂഖ് ഖാൻ, യുവ ഓൾറൗണ്ടർ രാജ് അങ്കദ് ബാവ, മോഹിത് റതി, ബൽതേജ് ധണ്ഡ എന്നിവരാണ് പഞ്ചാബ് റിലീസ് ചെയ്ത മറ്റ് താരങ്ങൾ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വിലപിടിച്ച താരമായ സാം കറനെ (18.50 കോടി) പഞ്ചാബ് നിലനിർത്തി.
പഞ്ചാബ് റിലീസ് ചെയ്ത താരങ്ങൾ: Bhanuka Rajapaksa, Mohit Rathee, Baltej Dhanda, Raj Bawa and SRK have all been released by PBKS.
Story Highlights: dc pbks ipl players retention list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here