Advertisement

കണ്ണൂരിൽ ജീവനൊടുക്കിയ കർഷകന് കേരള ബാങ്കിൽ നിന്ന് ലഭിച്ച മേൽനടപടി നോട്ടീസിന്റെ പകർപ്പ് 24ന്

November 27, 2023
1 minute Read
kannur suicide farmer bank notice

കണ്ണൂർ കൊളക്കാട് ജീവനൊടുക്കിയ കർഷകന് കേരള ബാങ്കിൽ നിന്ന് ലഭിച്ച മേൽനടപടി നോട്ടീസിന്റെ പകർപ്പ് 24ന്. ജപ്തി നടപടി ഒഴിവാക്കാൻ 28നകം തുക തിരിച്ചടയ്ക്കാനായിരുന്നു നോട്ടീസ്. ബാധ്യത തുക 2,02040 രൂപയായിരുന്നു.

രാജമുടി സ്വദേശി എം ആർ ആൽബർട്ട് (65) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഗ്രാമീണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലർച്ചയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 25 വർഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡൻ്റായിരുന്നു.

Story Highlights: kannur suicide farmer bank notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top