Advertisement

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു

November 30, 2023
Google News 1 minute Read
-p-cyriac-john-

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. സിറിയക് ജോൺ അന്തരിച്ചു. മകൻ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. കോ​ൺ​ഗ്ര​സി​ലും എ​ൻ.​സി.​പി​യി​ലും പ്ര​വ​ർ​ത്തി​ച്ച ​കു​ടി​യേ​റ്റ ക​ർ​ഷക നേതാവാണ് പി സിറിയക് ജോൺ.

1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച​ത്. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തു. 1982-83ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. ഒരു തവണ കല്പറ്റയിൽ നിന്നും മൂന്നു തവണ തിരുവമ്പാടിയിൽ നിന്നും നിയമസഭയിലെത്തി.

1970ൽ ക​ൽ​പ​റ്റ​യി​ൽ കെ.​കെ. അ​ബു​വി​നെ തോ​ൽ​പി​ച്ചാ​യിരുന്നു തുടക്കം. 1977ൽ ​തി​രു​വ​മ്പാ​ടി​യി​ൽ ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീറിനെ പരജായപ്പെടുത്തി നിയമസഭയിൽ വീണ്ടും എത്തി. 1980ൽ ​ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ആ​ൻ​റ​ണി കോ​ൺ​​ഗ്രസ് ​ സ്​​ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ചു. 1982ൽ ​കോ​ൺ​ഗ്ര​സ് ഐയിലേക്ക് തിരികെയെത്തി തിരുവമ്പാടിയിൽ ഹാട്രിക് വിജയം ഉറപ്പിച്ചു.

കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. രണ്ട് വർഷമായി മറവി രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളുണ്ട്. കട്ടിപ്പാറയിലെ വീട്ടിലെത്തിക്കുന്ന ഭൗതിക ദേഹം പൊതുദർശനത്തിന് വെയ്ക്കും.സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചർച്ചിൽ.

Story Highlights: P Cyriac John passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here