Advertisement

ദേശീയ മുദ്രയും സൗദിയുടെ വൈവിധ്യങ്ങളും കോർത്തിണക്കി ’വേൾഡ് എക്‌സ്‌പോ 2030’ ലോ​ഗോ

November 30, 2023
2 minutes Read
World expo 2030 logo specialities

’വേൾഡ് എക്‌സ്‌പോ 2030’ ന്റെ ലോഗോ പുറത്തിറങ്ങി. ആറ് ഓലകളുള്ള ഈന്തപ്പനയാണ് ലോ​ഗോ. ആറ് ഓലകളും ആറ് നിറത്തിലുള്ളതാണ്. സൗദി അറേബ്യയുടെ വേരുകൾ, ചുറ്റുപാടുകൾ, ഭാവി അഭിലാഷങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് ലോഗോ. ഈന്തപ്പന ദേശീയ മുദ്രയുടെ ഭാഗമാണ്.(World expo 2030 logo specialities)

ലോഗോയിലെ ഓരോ ഓലയും ഒരു പാറ്റേണും നിറവും പേറുന്നതാണ്. ഒന്ന് മറ്റൊന്നിൽനിന്ന് വ്യത്യസ്തം. ഓരോന്നും എക്സ്പോയുടെ ഓരോ തീമുകളെ പ്രതിനിധാനം ചെയ്യുന്നു. പ്രകൃതി, വാസ്തുവിദ്യ, കല, സാങ്കേവിദ്യ, ശാസ്ത്രം, പൈതൃകം എന്നിവയാണ് ആറ് തീമുകൾ. ഇതിനൊപ്പം റിയാദിന്റെ വൈവിധ്യമാർന്ന സവിശേഷതകൾ സംയോജിപ്പിക്കുന്നു.

‘നമ്മൾ ഒരുമിച്ച് ഭാവിക്കായി ഉറ്റുനോക്കുന്നു, ഭാവി നന്നായി പ്രവചിക്കുന്ന ഒരു ലോകം വിഭാവനം ചെയ്യുന്നു, കൂടുതൽ സുസ്ഥിരമായ നാളെക്കായി ആസൂത്രണം ചെയ്യാൻ മനുഷ്യരാശിയെ അനുവദിക്കുന്നു’ തുടങ്ങിയവയിലേക്ക് കൂടി സൂചിപ്പിക്കുന്നതുമാണ് വേൾഡ് എക്‌സ്‌പോ 2030’ ലോഗോ.

Story Highlights: World expo 2030 logo specialities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top