Advertisement

മാസ് റിലീഫ് സെല്ലിന്റെ കീഴിൽ പ്രിയദർശിനി വനിത സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്നു

December 1, 2023
Google News 2 minutes Read
Priyadarshini Vanita Cooperative Sangam announcement and logo release

മുഹമ്മദ്‌ അബ്ദു റഹ്മാൻ സാഹിബ്‌ റിലീഫ് സെല്ലിന്റെ(മാസ് റിലീഫ് സെൽ,കണ്ണമംഗലം) കീഴിൽ നൂറോളം വനിതകൾക്ക് ജോലിയും തൊഴിൽ പരിശീലനവും ലഭ്യമാകുന്ന സ്വപ്ന പദ്ധതിയായ പ്രിയദർശിനി വനിത സഹകരണ സംഘം പ്രഖ്യാപനവും ലോഗോ പ്രകാശനവും നാട്ടിൽ നിന്നെത്തിയ നേതാക്കന്മാർക്കുള്ള സ്വീകരണവും നടന്നു.ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തക ഡോക്ടർ വിനീത പിള്ള ഉത്ഘാടനം ചെയ്തു. കണ്ണമംഗലം മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂർ അദ്ധ്യക്ഷനായിരുന്നു. (Priyadarshini Vanita Cooperative Sangam announcement and logo release)

പ്രിയദർശിനി വനിത സഹകരണ സംഘം എന്ന പേരിലുള്ള ഈ പദ്ധതിയുടെ കീഴിൽ ഇരുപത് വനിതകൾക്ക് തൊഴിലും നൂറോളം സഹോദരിമാർക്ക് തൊഴിൽ(തയ്യൽ പരിശീലനം)പരിശീലനവും ലഭ്യമാകുന്ന പദ്ധധിയാണിത്.സഹകരണ വകുപ്പിന്റെ കീഴിൽ രെജിസ്റ്റർ ചെയ്ത് കൊണ്ട് ജീവനക്കാർക്ക് ഇൻഷുറൻസ്, തൊഴിൽ സുരക്ഷ, പ്രൊവിഡന്റ് ഫണ്ട്‌, ഫാമിലി ബെനിഫിറ്റ് സ്കീം, മൈക്രോ ഫിനാൻസ് പദ്ധതി എന്നിവ ഈ പദ്ധതിക്ക്‌ കീഴിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. നൂറോളം വനിതകൾക്ക് പ്രത്യക്ഷമായും അമ്പതോളം ആളുകൾക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്. കണ്ണമംഗലത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കും ഈ സ്വപന പദ്ധതിയെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്ത് കൊണ്ട് ഡോക്ടർ വിനീത പിള്ള പറഞ്ഞു.വളരെ കുറഞ്ഞ കാലം കൊണ്ട് മാസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ സ്ലാഘനീയമാണെന്നും ഇനിയുള്ള എല്ലാ മാസിന്റെ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ ഉണ്ടാവുമെന്നും വിനീത പിള്ള പറഞ്ഞു.

മാസ് റിലീഫ് സെൽ ചെയർമാൻ വി.പി. കുഞ്ഞി മുഹമ്മദ്‌ ഹാജി മാസ് നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.മാസ് റിലീഫ് സെൽ ഓർഗനൈസിങ് സെക്രട്ടറി കെ.കുഞ്ഞി മൊയ്‌തീൻ പുതിയ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.വിവാഹം സ്വപ്നമായി കഴിഞ്ഞിരുന്ന 19 പെൺകുട്ടികൾക്ക് ദാമ്പത്യ ജീവിതം നൽകുവാനും രണ്ട് പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുവാനും ഒട്ടനവധി രോഗികൾക്ക് ചികിത്സ സഹായം നൽകുവാനും അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തുവാനും പ്രളയ ദുരിതത്തിൽ കഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാന്ത്വനം നൽകുവാനും കോവിഡ് രോഗികളുടെ കുടുംബങ്ങളിൽ ഭഷ്യക്കിറ്റ് നൽകുവാനും പഠനത്തിൽ മിടുക്കരായ കുട്ടികൾക്ക് പ്രോത്സാഹനം നൽകുവാനും കുളം നന്നാക്കൽ, കാട് വെട്ടി നന്നാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുവാനും മാസിന് കഴിഞ്ഞ കാലങ്ങളിൽ സാധിച്ചിട്ടുണ്ട്. മുൻ പ്രവാസിയായ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന പാവപ്പെട്ട സഹോദരന്റെ കുടുംബത്തിന് മാസ് നിർമിച്ചു നൽകുന്ന വീടിന്റെ(മാസ് ഭവനം-3)പണി പുരോഗിച്ചു കൊണ്ടിരിക്കുകയാണ്.

വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി അശണരർക്ക് ആശ്രയമാവാൻ മാസിന് സാധിച്ചിട്ടുണ്ട്.നാട്ടിൽ നിന്നെത്തിയ ചെയർമാൻ വി.പി. കുഞ്ഞി മുഹമ്മദ്‌ ഹാജിക്ക് ആലുങ്ങൽ റസാക്കും കെ.കുഞ്ഞി മൊയ്‌തീന് കെ.സി. ശരീഫും ഉണ്ണീൻ ഹാജി കല്ലാക്കന് എ.കെ. ഹംസയും സാദിഖലി കോയിസ്സന് പി.എ. കുഞ്ഞാവയും വി.പി. അബ്ദുള്ള കുട്ടിക്ക് മുനീർ കിളിനക്കോടും കോയ ഹാജി മൂന്നിയൂരിന് എ.പി. യാസർ നായിഫും ഷാൾ അണിയിച്ചു.ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട ഹുസൈൻ ചുള്ളിയോടിനെ വി. പി.കുഞ്ഞി മുഹമ്മദ്‌ ഹാജിയും ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട നാസർ കോഴിത്തൊടിയെ കെ.കുഞ്ഞി മൊയ്‌തീനും ആദരിച്ചു.ഈ പദ്ധതിയിലേക്കുള്ള ആദ്യ വിഹിതം പി.എ.കുഞ്ഞാവ ചെയർമാന് കൈമാറി.ഒഐസിസി ജിദ്ദ റീജണൽ പ്രസിഡന്റ്‌ കെ.ടി. എ.മുനീർ,പി.എം.മായീൻ കുട്ടി(മലയാളം ന്യൂസ്‌ ),ജലീൽ കണ്ണമംഗലം(24ന്യൂസ്‌ ),സി.എം.അഹമ്മദ്,ബീരാൻ കുട്ടി കോയിസ്സൻ (കണ്ണമംഗലം പ്രവാസി കൂട്ടായ്മ പ്രസിഡന്റ്‌), നൗഷാദ് ചേറൂർ(കണ്ണമംഗലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ),ജാഫറലി പാലക്കോട്(മാതൃ ഭൂമി ന്യൂസ്‌ ), അഷ്‌റഫ്‌ ചുക്കൻ,ബാവ പേങ്ങാടൻ, ഉമർ മങ്കട തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഗാനമാലപിച്ച മുംതാസ് അബ്ദു റഹിമാൻ, അഷ്‌റഫ്‌ താമരശ്ശേരി, മുഹമ്മദ്‌ കുട്ടി അരിമ്പ്ര, റഹീം കാക്കൂർ,യൂസുഫ് നിലമ്പൂർ, സജീർ ആലപ്പുഴ,മുബാറക് വാഴക്കാട്, റാഫി എറണാംകുളം തുടങ്ങിയവർക്ക് ഇബ്രാഹിം ഇരിങ്ങല്ലൂർ,അബ്ദുൽ ഖാദർ ആലുവ,സിമി അബ്ദുൽ ഖാദർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.മാസ് റിലീഫ് സെൽ ഓഡിറ്റർ ഇല്യാസ് കണ്ണമംഗലം സ്വാഗതവും വൈസ് ചെയർമാൻ അഫ്സൽ പുളിയാളി നന്ദിയും പറഞ്ഞു.

Story Highlights: Priyadarshini Vanita Cooperative Sangam announcement and logo release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here