പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദി; പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി

പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. വേദിയ്ക്കായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളത്. പാര്‍ക്കില്‍ വേദി അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി.
അതേസമയം, വേദിയ്ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ വേദി മാറ്റാം. പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണം ഉണ്ടെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് പാർക്കിൽ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിച്ചു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Story Highlights: puthur zoological park navakerala sadass high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here