Advertisement

ARE YOU HAPPY? മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ ക്യാമ്പയിനുമായി ഫ്ളവേഴ്സും ട്വന്റിഫോറും; അഭിനന്ദനവുമായി കെ.കെ ഷൈലജ

December 2, 2023
2 minutes Read
KK Shailaja

മാനസികാരോഗ്യം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫ്‌ളവേഴ്‌സും ട്വന്റിഫോറും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ARE YOU HAPPY?’ എന്ന ക്യാമ്പയിന് തുടക്കം. ഈ മാസം 15വരെയാണ് ക്യാമ്പയിന്‍ നീണ്ടു നില്‍ക്കുന്നത്. രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പരിപാടിയുടെ ഭാഗമാകും. മുന്‍ ആരോഗ്യമന്ത്രി കെകെ ഷൈലജ ക്യാമ്പയിന് തുടക്കം കുറിച്ചു.

ഇന്നത്തെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട വിഷയത്തെ ചര്‍ച്ചയാക്കുന്നതിന് ഫ്‌ളവേഴ്‌സിനെയും ട്വന്റ്‌ഫോറിനെയും അഭിനന്ദിക്കുന്നതായി കെകെ ഷൈലജ പറഞ്ഞു. സന്തോഷമായിരിക്കുക എന്നതാണ് മനുഷ്യജീവിതത്തിലെ പ്രധാനകാര്യം. സന്തോഷമായിരിക്കണമെങ്കിലും മനസിനും ശരീരത്തിനും നല്ല ആരോഗ്യം ഉണ്ടായിരിക്കണം. ഒരുപാട് സമൂഹ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിക്കുന്നതാണ് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെന്ന് കെകെ ഷൈലജ പറയുന്നു.

മാനസികാരോഗ്യം എന്നു പറയപ്പെടുന്നത് ശരീരവുമായും സാമൂഹ്യചുറ്റുപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരുപാട് സമൂഹ്യപ്രശ്‌നങ്ങള്‍ ഉണ്ട്. താരതമ്യേന കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും മെച്ചപ്പെട്ട സമൂഹികാവസ്ഥ ഉണ്ടായിട്ടുണ്ട്. എങ്കിലും നമ്മുടെ ഇടയിലും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വിഷയങ്ങള്‍ ഉണ്ടെന്ന് കെകെ ഷൈലജ പറയുന്നു.

കേരളത്തില്‍ ഒരുപാട് ആളുകള്‍ ചെറിയ കുടുംബപ്രശ്‌നങ്ങള്‍ മൂലം കടുത്തവിഷാദത്തിലേക്ക് പോകുന്നുണ്ടെന്ന് കെകെ ഷൈലജ പറയുന്നു. ഇത്തരത്തിലുള്ള ആളുകളെ ശ്രദ്ധയോടെ പരിചരിച്ചുകൊണ്ടായിരുന്നു മാനസികാരോഗ്യം വീണ്ടെടുക്കുന്നത്. ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ചാനലും ചേര്‍ന്ന് നടത്തുന്ന ക്യാമ്പയിന്‍ നല്ലൊരു തുടക്കമാണ്. നമ്മുടെ കേരളത്തില്‍ ഹാപ്പിനെസ് ഇന്‍ഡക്‌സ് വര്‍ധിപ്പിക്കേണ്ടത് അത്യവശ്യമാണെന്ന് കെകെ ഷൈലജ വ്യക്തമാക്കി.

Story Highlights: ARE YOU HAPPY? Campaign starts conducted by Flowers and Twenty Four News

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top