പൊതുമുതല്‍ നശിപ്പിച്ചു; സ്വരാജിനും റഹീമിനും ഒരു വര്‍ഷം തടവും 5000 രൂപ പിഴയും

ഉമ്മൻ ചാണ്ടി സർക്കാറിനെതിരായ എസ്.എഫ്.ഐയുടെ വിദ്യാഭ്യാസ സമരവുമായി ബന്ധപ്പെട്ട കേസിൽ
എഎം റഹിം എംപിക്കും എ സ്വരാജിനും തടവും പിഴയും. തിരുവനന്തപുരം ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.
2010ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ നിയമസഭാ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി കൂട്ടംകൂടി തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ. 2010ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Story Highlights: court sentences AA Rahim MP, M Swaraj to 1 year in jail, grants bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here