കരുവന്നൂരിൽ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് ഇഡി; അക്കൗണ്ടിലേക്ക് ബിനാമി തുകയെത്തി
കരുവന്നൂര്‍ സഹകരണ ബാങ്കിൽ സിപിഐഎമ്മിന് രണ്ടു അക്കൗണ്ടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അക്കൗണ്ടുകൾ ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് എടുത്തിയിരിക്കുന്നത്. ബിനാമി പണം ഈ അക്കൗണ്ടിലേക്ക് എത്തിയെന്നും ഇഡിയുടെ കണ്ടെത്തൽ. ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെ തുക പിൻവലിച്ചതായും ഇഡി.
അതേസമയം കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹജരാകാൻ നിർദേശം നൽകി. എം.എം. വർഗീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിച്ചു. ഇന്നലെ എം.എം. വർഗീസിനെ ചോദ്യം ചെയ്തിരുന്നു. നവംബർ 24-ന് 10 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചപ്പോൾ തന്നെ വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു.
Story Highlights: CPIM has two accounts in Karuvannur cooperative bank says ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here