സന്നിധാനത്ത് ശിവമണി മുഴക്കം; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദഗ്ധൻ ശിവമണി. ഇന്നലെ ഏഴു മണിക്കാണ് അദ്ദേഹം മകൾ മിലാനയോടൊപ്പം ശബരിമലയിൽ എത്തിയത്. ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടിയാണ് ശിവമണിയും സംഘവും അയ്യപ്പ ദര്‍ശനം നടത്തിയത്.(Sivamani musical performance at Sabarimala)
പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഏറെ ഭാഗ്യമെന്നും തന്റെ ഉയർച്ചയ്‌ക്കു കാരണം അയ്യപ്പനാണെന്നും ഇനിയും താൻ അയ്യനെ കാണാൻ തിരുനടയിലെത്തുമെന്നും ദർശനം നടത്തിയതിന് ശേഷം ശിവമണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
തുടർന്ന് ശിവമണി ശബരിമല സന്നിധാനത്ത് സംഗീതത്തിന്റെ രാവൊരുക്കി. സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.ഗായകൻ സുദീപ് കുമാറും, പ്രകാശ് ഉള്ള്യേരിയും ശിവമണിക്കൊപ്പം സംഗീതനിശക്കുണ്ടായിരുന്നു.
പിറന്നാൾ ദിനത്തിൽ അയ്യപ്പന് നൽകുന്ന നേർച്ചയാണ് തന്റെ സംഗീതമെന്നും എല്ലാവരും അയ്യപ്പനെ കണ്ട് സന്തോഷത്തോടെയായിരിക്കണം മലയിറങ്ങേണ്ടതെന്നും ശിവമണി പറഞ്ഞു.
Story Highlights: Sivamani musical performance at Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here