തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; നാല് പേർ പിടിയിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം പവർഹൗസ് റോഡിൽ നിന്നാണ് 15 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.
രാവിലെ 10 മണിയോടെയാണ് സംഭവം. എക്സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. അനന്തപുരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ കടത്തി കൊണ്ടു വന്നതാണ് കഞ്ചാവ്. ശേഷം ഓട്ടോറിക്ഷയിൽ കടത്താനായിരുന്നു പദ്ധതി.
ഇതിനിടെയാണ് സംഘം പിടിയിലാകുന്നത്. അടിയന്നൂർ സ്വദേശി സജീർ, വള്ളക്കടവ് സ്വദേശികളായ ഫൈസൽ, ഷരീഫ്, അൻസാരി എന്നിവരാണ് അറസ്റ്റിലായത്. ട്രോളി ബാഗിലൂടെയാണ് പ്രതികള്‍ കഞ്ചാവ് കടത്തിയത്. രണ്ട് ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു.
Story Highlights: A massive cannabis hunt in the capital; Four people were arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here