ജനവിധി ഇന്നറിയാം; വിപുലമായ സജ്ജീകരണങ്ങളുമായി ട്വന്റിഫോർ

ഇന്ത്യ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെലങ്കാന എന്നിവിടങ്ങളിലെ ജനവിധിയെന്താകുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. ( assembly election 2023 )
തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി ട്വന്റിഫോര് തയാറാണ്. ഫലം വ്യക്തതയോടെയും കൃത്യതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കുക മാജിക്ക് സ്‌ക്രീനിലൂടെയാകും. ഓരോ സംസ്ഥാനത്തിനായും കാത്തിരിക്കാതെ നാല് സംസ്ഥാനങ്ങളിലേയും ഫലം ഒറ്റ സ്‌ക്രീനിൽ ഡിസ്‌പ്ലേ ചെയ്യുന്ന രീതിയിലാണ് സ്‌ക്രീനും ഗ്രാഫിക്‌സും ഒരുക്കിയിരിക്കുന്നത്. ഓരോ സംസ്ഥാനത്തും എത്ര സീറ്റ്, ഏത് പാർട്ടി മുന്നിൽ, കഴിഞ്ഞ വർഷത്തെ ട്രെൻഡെന്ത് എന്നിവയെല്ലാം സമഗ്രമായി ഉൾക്കൊള്ളിക്കുന്നതാണ് മാജിക്ക് സ്‌ക്രീൻ.
ഇന്ന് രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. തെലങ്കാനയിൽ ബിആർഎസിന് നല്ല സ്വാധീനമുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് വിജയം നേടുമെന്നാണ് പറയുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here