തമിഴ്നാട്ടിൽ ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്

തമിഴ്നാട്ടിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു, 20 പേർക്ക് പരിക്ക്. ചെങ്കൽപട്ട് വെച്ചായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 45 യാത്രക്കാർ ഉണ്ടായിരുന്നു.
ചെന്നൈ-ട്രിച്ചി ദേശീയ പാതയിൽ പഴവേലി ഗ്രാമത്തിന് സമീപമായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കന്യാകുമാരി സ്വദേശിയായ മണികണ്ഠനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റ ഇരുപത് പേരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചെങ്കൽപട്ട് താലൂക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെ തുടർന്ന് ചെന്നൈ-ട്രിച്ചി ദേശീയ പാതയുടെ ഇരുവശങ്ങളിലും കാര്യമായ ഗതാഗതക്കുരുക്കുണ്ടായി.
Story Highlights: Bus falls into ditch in TamilNadu: One dead 20 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here