ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർഗോഡ് സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. 10 ലക്ഷം രൂപ വിലമതിക്കുന്ന 170 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി ഇസ്മായിൽ പിടിയിലായി. മസ്കറ്റിൽ നിന്ന് ഉച്ചയോടുകൂടിയാണ് ഇയാൾ കരിപ്പൂരെത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഈന്തപ്പഴത്തിനുള്ളിൽ നിന്ന് സ്വർണം പിടികൂടിയത്. കസ്റ്റംസ് ആണ് പിടികൂടിയത്. കാസർഗോഡ് മൊഗ്രാൽ സ്വദേശിയാണ് ഇസ്മായിൽ. വ്യത്യസ്തമായ സ്വർണ വേട്ടകളിലൊന്നാണിതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.
Story Highlights: Man arrested in Karipur for trying to smuggle gold
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here