നവകേരള സദസ്സ്; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അനുവദിച്ച അവധി പിൻവലിച്ചു

തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ നൽകിയ അവധി പിൻവലിച്ചു. നവകേരളസദസ്സിനോടനുബന്ധിച്ച് തൃശ്ശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 4 ന് അനുവദിച്ച അവധിയാണ് പിൻവലിച്ചത്. സ്റ്റേറ്റ് സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.
നവകേരളസദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ കട്ടികൾക്ക് പരിപാടി പൂർത്തിയായ ശേഷം സ്റ്റേറ്റ് സ്‌കൂൾ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കളക്ടറുടെ ഉത്തരവിൽ നിർദ്ദേശിക്കുന്നു. വരും ദിവസങ്ങളിൽ നവ കേരളസദസ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചിട്ടില്ല.
Story Highlights: navakerala sadas thrissur school holiday withdrew
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here