സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി ഓഫീസ് സെക്രട്ടറി പോയി; കമ്മറ്റികൾക്കായി എത്തിയവർ പുറത്ത്

സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ് പൂട്ടി ഓഫീസ് സെക്രട്ടറി പോയി. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് ആണ് പൂട്ടി പോയത്. ഇതോടെ കമ്മറ്റികൾക്കായി എത്തിയവർക്ക് പുറത്തുനിൽക്കേണ്ടിവന്നു. [24 Exclusive]
ഓഫീസ് സെക്രട്ടറി കോയമ്പത്തൂർ പോയെന്നാണ് വിശദീകരണം. പാർട്ടി നടപടിയെടുത്ത ജില്ലാ സെക്രട്ടറി എപി ജയന്റെ അനുകൂലിയാണ് ഓഫീസ് സെക്രട്ടറി. ഓഫീസ് തുറക്കാനാകാത്തതിനാൽ എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് നടന്നത് ജോയിൻ കൗൺസിൽ ഓഫീസിലാണ്. രണ്ട് മണിക്കൂറിനു ശേഷം പിറകിലെ കോൺഫറൻസ് ഹാളിന്റെ ചാവി എത്തിച്ച് താത്കാലികമായി പ്രതിസന്ധി പരിഹരിക്കുകയായിരുന്നു.
സംഭവം അറിഞ്ഞതിനെ തുടർന്ന് സിപിഐ ജില്ലാ നേതാക്കളും സ്ഥലത്തെത്തി. എ പി ജയനെതിരായ നടപടിക്ക് പിന്നാലെയാണ് ഞായറാഴ്ച ഓഫീസ് തുറക്കാതിരുന്നത്. അതേസമയം, വിഭാഗീയതയുമായി ബന്ധമില്ലെന്ന് എപി ജയൻ വിഭാഗം വിശദീകരിക്കുന്നു.
എപി ജയനായി ഒരു വിഭാഗം സമ്മർദം ശക്തമാക്കിയിട്ടുണ്ട്. തീരുമാനം പിൻവലിക്കണമെന്ന് ചൂണ്ടിക്കാട്ടി കോന്നി മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
Story Highlights: pathanamthitta cpi office shut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here