‘ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല’; വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത് ;പി വി അന്‍വര്‍

രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് തോല്‍വിയിലേക്ക് വീണതോടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പരിഹസിച്ച് പി.വി.അന്‍വര്‍ എംഎല്‍എ. “ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും”.!! കേരളത്തിലെ കോൺഗ്രസുകാർ വക, രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്, ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ് എന്നാണ് പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.(PV Anvar Against Congress and Rahul Gandhi)
Read Also: ഈ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് പ്രവേശനമില്ല
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ലെന്നും പോസ്റ്റിൽ കുറിക്കുന്നു. മധ്യപ്രദേശ്,രാജസ്ഥാൻ,ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ റീകൗണ്ടിംഗിന് സാധ്യത.!!കേരളത്തിൽ നിന്നുള്ള പ്രഗത്ഭനായ ഒരു വക്കീൽ ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുറപ്പെട്ടിട്ടുണ്ട് എന്ന് സൂചനകൾ.!ഇനി കളി മാറും.!!തീ പാറും.. എന്നാണ് പി.വി.അന്‍വറിന്റെ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പി.വി.അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ
“ഈ മനുസൻ തളരില്ല,കോൺഗ്രസ് തോൽക്കില്ല,തിരിച്ച് വരും”.!!
കേരളത്തിലെ കോൺഗ്രസുകാർ വക,
രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട്,
ബി.ജി.എമ്മും ചേർത്ത് ഇനിയിപ്പോ ഈ ഡയലോഗിന്റെ വരവാണ്.
പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്.ഇല്ലെങ്കിൽ യുദ്ധം തോൽക്കും.അല്ലാണ്ടെ വയനാട്ടിൽ വന്നിരുന്നല്ല.
“വയനാട്ടിലല്ല,സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നത്”.
Story Highlights: PV Anvar Against Congress and Rahul Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here