കെ-റെയിലിന് പിന്തുണയെന്ന് കാസർഗോട്ടെ 48% പേർ | 24 Survey

എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിൽ പദ്ധതിയെ 48% പേരും അനുകൂലിക്കുന്നതായി ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ. കെ-റെയിലിനെ അനുകൂലിക്കാത്തവർ 37% ആണ്. 15% പേർ മാത്രമേ അഭിപ്രായമില്ലെന്ന് പറഞ്ഞത്. കാസർഗോഡ് യാത്രാ ദുരിതം നേരിടുന്നവരാണ്. വന്ദേഭാരത് വന്നതോടെയാണ് ഇതിന് മാറ്റം ഉണ്ടായത്.
സംസ്ഥാനത്തുടനീളം കെ റെയിലിനെതിരെ നിരവധി പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇപ്പോൾ കാസർഗോഡ് കെ റെയിലിന് പിന്തുണക്കുന്നവരാണ് കൂടുതൽ. കെ റെയിൽ വരണമെന്ന് ആഗ്രഹിക്കുന്നവർ അല്ലെങ്കിൽ ആവശ്യമാണെന്ന് കരുതുന്നവരാണ് 48 ശതമാനം പേരും. സംസ്ഥാനത്തിന്റെ അതിവേഗ വികസന പദ്ധതികളിൽ ഒന്നാണ് കെറെയിൽ.
പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികൂടിയാണ് കെറെയിൽ കാസർഗോഡിനെയും തിരുവനന്തപുരത്തെയും ബന്ധിപ്പിക്കുന്ന സെമി ഹൈസ്പീഡ് കോറിഡോർ പദ്ധതിയായ കെ റെയിൽ 63,940.67 കോടി മുതൽ മുടക്കിലാണ് നിർമിക്കുന്നതെന്നാണ് സർക്കാർ നൽകുന്ന കണക്ക്.
Story Highlights: 48% of people in Kasargote support K-rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here