ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. പുതിയ ആരോപണങ്ങൾ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി എം.എം ജോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. 13 പേരാണ് അന്വേഷണ സംഘത്തിലുള്ളത്.(Kollam Kidnap Case)
പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ സ്വാഭാവിക നടപടിക്രമമെന്നോണം ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളെ ബാക്കിയുള്ളു. അതുകൊണ്ട് തന്നെ ആരെയൈങ്കിലും അന്വേഷണ ചുമതല പ്രത്യേകമായി ഏൽപ്പിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് വിട്ടത്.
Read Also: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി
കേസിന്റെ ആദ്യഘട്ടത്തിൽ ഡി.ഐ.ജി ആർ നിശാന്തിനിക്കായിരുന്നു അന്വേഷണ ചുമതല. പിന്നീട് ഒരു അടിയന്തിര സാഹചര്യമുണ്ടായതിനാൽ ഡി.ഐ.ജി പോസ്റ്റിലുള്ള ഒരാളുടെ നേതൃത്വത്തിൽ തന്നെ സംസ്ഥാനത്തെ എല്ലാ പൊലീസ് വിഭാഗത്തെയും ഉൾപ്പെടുത്തി കൊണ്ട് ഒരു അന്വേഷണത്തിലേക്ക് പോവുകയായിരുന്നു.
Story Highlights: Kollam Kidnap Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here