Advertisement

പ്രതിപക്ഷത്തിന് മാര്‍ക്കെത്ര? ശരാശരിയെന്ന് സര്‍വ്വേ

December 4, 2023
Google News 1 minute Read

ട്വന്റിഫോറിന്റെ ലോക്‌സഭ മൂഡ്ട്രാക്കര്‍ സര്‍വ്വെയില്‍ ഇന്നത്തെ രണ്ടാമത്തെ ബിഗ് ക്വസ്റ്റ്യന്‍ പ്രതിപക്ഷ പ്രവര്‍ത്തനത്തെ കേരളം എങ്ങനെ വിലയിരുത്തുന്നു എന്നതാണ്. പ്രതിപക്ഷ പ്രവര്‍ത്തനം ശരാശരിയെന്നാണ് സര്‍വെയില്‍ കണ്ടെത്തിയത്. 34 ശതമാനം പേര്‍ ശരാശരിയെന്ന് അഭിപ്രായം രേഖപ്പെടുത്തി. വളരെ മികച്ചതെന്ന് മൂന്നു ശതമാനം പേരും മികച്ചതെന്ന് 10 ശതമാനം പേരും അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ പ്രവര്‍ത്തനം മോശമെന്ന് 22 പേരും വളരെ മോശമെന്നും 16 പേരും അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 15 ശതമാനം പേര്‍ അഭിപ്രായമില്ലെന്ന് പറയുന്നു. സര്‍ക്കാരിനെ ശരാശരിയെന്ന് വിലയിരുത്തിയതുപോലെ തന്നെ പ്രതിപക്ഷ പ്രവര്‍ത്തനവും ശരാശരിയെന്ന് വിലയിരുത്തുന്നു. സമരമുഖത്തും അല്ലാതെയും കേരളം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാണോ എന്ന് കേരളത്തിലെ പ്രതിപക്ഷ നേതൃനിരയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ആലോചിക്കേണ്ട സമയമാണിതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാനത്തെ പ്രധാനപ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പ്രതിപക്ഷം വിജയിക്കാതെ പോകുന്നതാണ് സര്‍വേ ഫലത്തിലൂടെ മനസിലാക്കാം. രണ്ടു ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമ്പോഴും സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിയാതെ വരുന്നു. സുവര്‍ണാവസരങ്ങള്‍ എന്ന് വിശേഷിപ്പാക്കാവുന്ന വിഷയങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമ്പോഴും അത് കൃത്യമായി ഉപയോഗിക്കാന്‍ കഴിയാതെ വരുന്നത് പ്രതിപക്ഷത്തെ സ്വരചേര്‍ച്ചയുടെ നേര്‍ചിത്രമാണ്.

പ്രതിപക്ഷ പ്രവര്‍ത്തനം മോശമാണെന്ന് എറണാകുളത്ത് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു. 29 ശതമാനം പേരാണ് പ്രതിപക്ഷ പ്രവര്‍ത്തനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് 4 ശതമാനം പേരും മികച്ചതെന്ന് 6 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി. ശരാശരിയെന്ന് 27 ശതമാനം പേര്‍ പറയുമ്പോള്‍ വളരെ മോശമെന്ന് 24 ശതമാനം പേര്‍ രേഖപ്പെടുത്തി. 10 ശതമാനം പേര്‍ അഭിപ്രായമില്ലെന്ന് പറയുന്നു.

കാസര്‍ഗോഡ് പ്രതിപക്ഷ പ്രവര്‍ത്തനം ശരാശരിയെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. വളരെ മികച്ചതെന്ന് 9 ശതമാനം എന്നും മികച്ചതെന്ന് 18 പേരും അഭിപ്രായം രേഖപ്പെടുത്തി. മോശമെന്ന് 13 ശതമാനം പേരും വളരെ മോശമെന്ന് 14 ശതമാനം പേരും പറയുന്നു. 13 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

മലപ്പുറവും പ്രതിപക്ഷ പ്രവര്‍ത്തനം ശരാശരിയെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേരാണ് ശരാശരിയെന്ന് രേഖപ്പെടുത്തിയത്. വളരെ മികച്ചതെന്ന് 4 ശതമാനം പേരാണ് രേഖപ്പെടുത്തിയപ്പോള്‍ വളരെ മോശമെന്ന് 13 ശതമാനം പേര്‍ പറയുന്നു. മികച്ചതെന്ന് 16 ശതമാനം പേരും മോശമെന്ന് 27 ശതമാനം പേരും അഭിപ്രായപ്പെട്ടു. 9 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

പ്രതിപക്ഷ പ്രവര്‍ത്തനം മോശമെന്നാണ് ആറ്റിങ്ങലിലെ സര്‍വേ സൂചിപ്പിക്കുന്നത്. 31 ശതമാനം പേരാണ് മോശമെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് നാലു ശതമാനം പേരും മികച്ചതെന്ന് 9 ശതമാനം പേരും അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് 20 ശതമാനം പേര്‍ പറയുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തില്‍ 7 ശതമാനം പേര്‍ക്ക് അഭിപ്രായമില്ല.

Story Highlights: UDF Twenty Four loksabha mood tracker survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here