ചാലക്കുടി യുഡിഎഫിങ്ങെടുക്കും; ബെന്നി ബഹന്നാന് ശരാശരി മാര്‍ക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ചാലക്കുടി ചിന്തിക്കുന്നത്…; 24 സര്‍വെ ഫലം

ചാലക്കുടി മണ്ഡലത്തില്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കുമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെ. ചാലക്കുടിയില്‍ യുഡിഎഫ് തുടരുമെന്ന് 41 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോള്‍ എല്‍ഡിഎഫിന് അട്ടിമറി ജയമുണ്ടാകുമെന്ന് 30 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവരെന്ന് 4 ശതമാനവും അഭിപ്രായമില്ലെന്ന് 14 ശതമാനവും രേഖപ്പെടുത്തി. (24 Loksabha election mood tracker survey Chalakkudy udf will win says result)
നിലവിലെ എംപി ബെന്നി ബഹന്നാന് മോശമല്ലാത്ത മാര്‍ക്കാണ് ചാലക്കുടിക്കാര്‍ നല്‍കുന്നത്. എം പിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്ന് 4 ശതമാനം പേരും മികച്ചതെന്ന് 19 ശതമാനം പേരും ശരാശരിയെന്ന് 27 ശതമാനവും മോശമെന്ന് 15 ശതമാനവും വളരെ മോശമെന്ന് 11 ശതമാനവും അഭിപ്രായപ്പെട്ടു. അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയത് 24 ശതമാനം ആളുകളാണ്.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ
സംസ്ഥാന സര്‍ക്കാരിന് ചാലക്കുടിക്കാര്‍ ശരാശരി മാര്‍ക്കാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ചതാണെന്ന് 1 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മികച്ചെന്ന് 11 ശതമാനവും ശരാശരിയെന്ന് 34 ശതമാനവും മോശമെന്ന് 17 ശതമാനവും വളരെ മോശമെന്ന് 20 ശതമാനവും അഭിപ്രായമില്ലെന്ന് 17 ശതമാനവും രേഖപ്പെടുത്തി.
സംസ്ഥാനത്തെ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലങ്ങളിലൊന്നായ ചാലക്കുടിയില്‍ പലസ്തീന്‍ വിഷയത്തില്‍ ജനങ്ങളുടെ നിലപാട് ഏറെ ശ്രദ്ധേയമാണ്. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷ വിഷയത്തില്‍ രാജ്യത്തെ ഏത് പാര്‍ട്ടിയുടെ/മുന്നണിയുടെ നിലപാടിനോടാണ് ആഭിമുഖ്യമെന്ന ചോദ്യത്തിന് എല്‍ഡിഎഫ് നിലപാടിനൊപ്പം 14 ശതമാനം പേരും യുഡിഎഫ് നിലപാടിനൊപ്പം 18 ശതമാനം പേരും ബിജെപി നിലപാടിനൊപ്പം 18 ശതമാനം പേരും ചേര്‍ന്നു. ഇവിടെ കൃത്യമായി നിലപാട് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടത് 50 ശതമാനം പേരാണ്. 20000 സാമ്പിളുകളാണ് സര്‍വെയ്ക്കായി കോര്‍(സിറ്റിസണ്‍ ഒപ്പിനിയന്‍ റിസര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍) എന്ന ഏജന്‍സി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഓരോ മണ്ഡലത്തില്‍ നിന്നും ആയിരം സാമ്പിളുകള്‍ എന്ന വിധത്തിലാണ് സാമ്പിള്‍ ശേഖരണം നടത്തിയത്.
Story Highlights: 24 Loksabha election mood tracker survey Chalakkudy udf will win says result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here