വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം മുതല്‍ ഭാരത് ജോഡോ യാത്രവരെ; രാഹുല്‍ എഫ്ക്ട് കേരളത്തിലെ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് 37 ശതമാനം പേര്; 24 സര്‍വെ ഫലം

വയനാട്ടിലുള്ള സ്ഥാനാര്‍ത്ഥിത്വം മുതല്‍ കേരളം ഇളക്കി മറിച്ചുള്ള ഭാരത് ജോഡോ യാത്രവരെയുള്ള ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ എഫക്ട് കേരളത്തിലെ യുഡിഎഫിന് ഗുണം ചെയ്യുമോ എന്നത് നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണായക ചോദ്യമാണ്. ഈ ചോദ്യം ഇന്നത്തെ മെഗാ ചോദ്യമായി 24 ഇലക്ഷന് മൂഡ് ട്രാക്കര്‍ സര്‍വെയില്‍ ചോദിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നുടനീളം ലഭിച്ചത്. രാഹുല്‍ ഘടകം കേരളത്തില്‍ യു ഡി എഫിന് ഗുണം ചെയ്യുമോ എന്ന ട്വന്റിഫോര്‍ മൂഡ്ട്രാക്കര്‍ ഇലക്ഷന് സര്‍വേയിലെ ചോദ്യത്തോട് 37 ശതമാനം പേരും ഗുണം ചെയ്യുമെന്നാണ് പ്രതികരിച്ചത്. (24 mood tracker survey big question about Rahul factor in Kerala)
രാഹുല്‍ ഗാന്ധി നേതൃത്വം നല്കിയ ഭാരത് ജോഡോ യാത്ര 19 ദിവസമാണ് കേരളത്തില്‍ പര്യടനം നടത്തിയത്. 2022 സെപ്തംബര്‍ 11ന് ആരംഭിച്ച യാത്ര സെപ്തംബര്‍ 29 വരെ കേരളത്തില്‍ തുടര്‍ന്നു. രാഹുല്‍ ഗാന്ധി ഫാക്ടര്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യു ഡിഎഫിന് ഗുണം ചെയ്യുമോ എന്ന ട്വന്റിഫോര്‍ മൂഡ് ട്രാക്കര്‍ ഇലക്ഷന് സര്‍വേയുടെ ചോദ്യത്തോട് 37 ശതമാനം വോട്ടര്‍മാരും ഗുണം ചെയ്യുമെന്നാണ് പ്രതികരിച്ചത്. 32 ശതമാനം പേര് രാഹുല്‍ ഘടകം ഗുണം ചെയ്യില്ലെന്നും 31 ശതമാനം പേര് അറിയില്ലെന്നും പ്രതികരിച്ചു.
Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന് യാസിന് ചുക്കോ
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 36 ശതമാനം പേര് രാഹുല്‍ ഘടകം യു ഡി എഫിന് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കിയപ്പോള്‍ തെക്കന്‍ കേരളത്തില്‍ 35 ശതമാനം പേര് ഗുണം ചെയ്യില്ലെന്നാണ് പ്രതികരിച്ചത്. വടക്കന്‍ കേരളത്തില്‍ 33 ശതമാനം പേരും മധ്യകേരളത്തിലും 27 ശതമാനം പേരും രാഹുല്‍ ഘടകം യു ഡി എഫിനെ സഹായിക്കില്ലെന്നാണ് പറഞ്ഞത്.
Story Highlights: 24 mood tracker survey big question about Rahul factor in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here