അബീർ മെഡിക്കൽ സെന്റർ ഷറഫിയ ബ്രാഞ്ചിന് സിബാഹി അക്രഡിറ്റേഷൻ

ജിദ്ദ: അബീര്‍ മെഡിക്കല്‍ സെന്ററിന്റെ ഷറഫിയ ബ്രാഞ്ചിന് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ (സിബാഹി) അംഗീകാരം. 98.29 ശതമാനം സ്‌കോർ നേടിയാണ് അംഗീകാരം. സൗദി അറേബ്യയിലെ ആശുപത്രികള്‍ക്കും മെഡിക്കല്‍ സെന്ററുകള്‍ക്കും അവരുടെ മികവിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷൻസ്.
സൗദിയിലെ ആരോഗ്യ സേവന ദാതാക്കളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രികളും, മെഡിക്കല്‍ സെനറ്ററുകളും മുന്‍പും ഈ അംഗീകാരം നേടിയിട്ടുണ്ട്. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ഹസന്‍ ഗസ്സാവി ആശുപത്രിയും മക്കയില്‍ പ്രവര്‍ത്തിക്കുന്ന സൗദി നാഷണല്‍ ആശുപത്രിയും, ജിദ്ദയിലെ അബീർ ബവാദി ബ്രാഞ്ചും റിയാദില്‍ അബീര്‍ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് മെഡിക്കല്‍ സെന്ററുകളും മുന്‍പ് സിബാഹി അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു.
ഈ നേട്ടത്തിനായി പ്രവർത്തിച്ച സഹപ്രവർത്തകർക്ക് ബ്രാഞ്ച് ഹെഡ് ജലീൽ ആലുങ്ങൽ നന്ദി രേഖപ്പെടുത്തി. ഇത് കൂടുതൽ ഉത്തരവാദിത്തത്തോടെ മികച്ച ആരോഗ്യ സേവനം ജനങ്ങൾക്ക് നൽകാൻ ഞങ്ങളെ സഹായിക്കുമെന്ന് ജലീൽ ആലുങ്ങൽ പറഞ്ഞു.
Story Highlights: CBAHI Accreditation for Abeer Medical Center Sharafia Branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here