Advertisement

കൊടിക്കുന്നിൽ സുരേഷിന് എത്ര മാർക്ക്; അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ സാധ്യത ആർക്ക്?

December 6, 2023
2 minutes Read
kodikkunnil suresh

ട്വന്റ്ഫോർ ലോക്സഭാ മൂഡ് ട്രാക്കർ സർവേയിൽ നിലവിലെ കോൺ​ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിനെ മാവേലിക്കര വിലയിരുത്തിയതെങ്ങനെ? മോശമെന്നാണ് കൂടുതൽ പേർ അഭിപ്രായം രേഖപ്പെടുത്തിയത്. 41 ശതമാനം പേരാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രവർത്തനം മോശമെന്ന് അഭിപ്രായപ്പെട്ടത്. വളരെ മികച്ചതെന്ന് ഒരു ശതമാനം പേർ മാത്രമാണ് പറയുന്നത്. 30 ശതമാനം പേർ ശരാരിയെന്ന് വിലിയരുത്തി. മികച്ചതെന്നും വളരെ മോശമെന്നും അഞ്ചു ശതമാനം പേർക്ക് അഭിപ്രായം ഉണ്ട്. 18 ശതമാനം പേർക്ക് അഭിപ്രായമില്ല.

നിലവിലെ എംപിയുടെ പ്രവർത്തനം മോശമാണെന്ന് മാവേലിക്കര പറയുമ്പോഴും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് സാധ്യതയെന്നാണ് ഏറിയ അഭിപ്രായവും. 40 ശതമാനം പേരാണ് യുഡിഎഫിന് സാധ്യത പറയുന്നത്. എൽഡിഎഫിന് 33 ശതമാനം പേർ സാധ്യത പറയുമ്പോൾ 17 ശതമാനം പേർ ബിജെപിക്ക് സാധ്യത പറയുന്നു. 9 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്താൻ തയാറായില്ല.

Story Highlights: Kodikunnil Suresh Mavelikkara MP Twenty Four Mood Tracker Survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top