എം.കെ രാഘവൻ എം.പിയുടെ പ്രവർത്തനം ശരാശരി; അടുത്ത തവണ മണ്ഡലം യുഡിഎഫിന് തന്നെ

കോഴിക്കോട്ടെ നിലവിലെ എം.പിയുടെ പ്രവർത്തനം എങ്ങനെ വിലയിരുത്തുന്നു എന്ന ട്വന്റിഫോർ സർവേയിലെ ചോദ്യത്തോട് മികച്ച പ്രതികരണം. ഭൂരിഭാഗം പേരും വ്യക്തമായ ഉത്തരം നൽകിയപ്പോൾ 19% പേർ മാത്രമാണ് അഭിപ്രായമൊന്നും രേഖപ്പെടുത്താതിരുന്നത്. ( mk raghavan mp satisfactory says kozhikode )
എം.കെ രാഘവൻ എംപിയുടെ പ്രവർത്തനം ശരാശരിയെന്ന് 40% പേർ വിലയിരുത്തി. മോശമെന്ന് 20 ശതമാനം പേർ പറഞ്ഞു. വളരെ മികച്ചതെന്ന് 8% പേരും മികച്ചതെന്ന് 7% പേർ മാത്രമാണ് അഭിപ്രായപ്പെട്ടത്.
എംപിയുടെ പ്രകടനം ശരാശരിയെന്ന് തോന്നിയതുകൊണ്ടാകണം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മണ്ഡലം യുഡിഎഫ് തന്നെ പിടിക്കുമെന്ന് പറയുകയാണ് 40% പേർ. 36% പേർ മാത്രമാണ് എൽഡിഎഫ് ജയിക്കുമെന്ന ഉത്തരം നൽകിയത്. 13% പേർ ബിജെപിയെന്നും 9% പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.
Story Highlights: mk raghavan mp satisfactory says kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here