Advertisement

രാഹുലിനെ പിന്തുണച്ചത് 61% പൊന്നാനിക്കാർ; ഇഷ്ട നേതാവായി മോദിയെ തെരഞ്ഞെടുത്തത് 8% മാത്രം

December 6, 2023
Google News 2 minutes Read
PONNANI chooses rahul gandhi over narendra modi

കേരളത്തിൽ രാഹുൽ ഗാന്ധിക്കാണ് ജനപ്രീതിയെന്ന് വ്യക്തമാക്കുന്നതാണ് ട്വന്റിഫോറിന്റെ ഇലക്ഷൻ സർവേ ലോക്‌സഭാ മൂഡ് ട്രാക്കർ. മറ്റ് ണ്ഡലങ്ങളിലെ പോലെ പൊന്നാനിക്കാരും ഇഷ്ട നേതാവായി തെരഞ്ഞെടുത്തത് രാഹുൽ ഗാന്ധിയെ തന്നെ. 61% പേരാണ് രാഹുൽ ഗാന്ധിയെന്ന ഉത്തരം നൽകിയത്. 8% പേർ മാത്രമാണ് നരേന്ദ്ര മോദിയെന്ന ഉത്തരം നൽകിയത്. അരവിന്ദ് കേജ്രിവാൾ എന്ന് 4% പേർ അഭിപ്രായപ്പെട്ടു. 27% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. ( PONNANI chooses rahul gandhi over narendra modi )

രാഹുലിന് അത്രമേൽ ജനപ്രീതിയുള്ള മണ്ഡലമായതുകൊണ്ട് തന്നെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന അഭിപ്രായമാണ് 41% പേർക്കും. 21% പേർ മാത്രമാണ് ഗുണം ചെയ്യില്ലെന്ന് രേഖപ്പെടുത്തിയത്. 38% പേർ വിഷയത്തിൽ അഭിപ്രായമില്ലെന്നും വ്യക്തമാക്കി.

ഇസ്രയേൽ-പലസ്തീൻ വിഷയത്തിലും യുഡിഎഫ് നിലപാടിനൊപ്പമാണ് പൊന്നാനി. 38% പേർ യുഡിഎഫ് നിലപാടിനൊപ്പം നിന്നപ്പോൾ 32% പേർ എൽഡിഎഫിനൊപ്പം നിന്നും. വെറും 5% പേർ മാത്രമാണ് ബിജെപി എന്ന ഉത്തരം നൽകിയത്.

Story Highlights: PONNANI chooses rahul gandhi over narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here