ഇടുക്കിയിൽ രാഹുൽ ഗാന്ധിക്ക് 38% പിന്തുണ; മോദിക്ക് 17%; രാഹുൽ ഫാക്ടർ ഗുണം ചെയ്യുമെന്ന് 31%

പതിവ് പോലെ ആരാണ് ഇഷ്ട നേതാവ് എന്ന ചോദ്യത്തിന് ഇടുക്കിക്കാരും പറഞ്ഞത് രാഹുൽ ഗാന്ധിയുടെ പേര്. 38% പേരാണ് രാഹുൽ ഗാന്ധിയെന്ന് ഉത്തരം നൽകിയത്. 17% പേർ നരേന്ദ്ര മോദിയെന്നും 13% പേർ അരവിന്ദ് കേജ്രിവാളെന്നും ഉത്തരം നൽകി. കേജ്രിവാളിന് ഇത്രയധികം പിന്തുണ നൽകുന്ന ചുരുക്കം മണ്ഡലങ്ങളിൽ ഒന്നാണ് ഇടുക്കി. ( rahul gandhi gets 38% supports from idukki while only 17% support modi )
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന അഭിപ്രായപ്പെട്ടത് 31% ഇടുക്കിക്കാരാണ്. ഗുണം ചെയ്യില്ലെന്ന് 29% പേരും 40% പേർ അഭിപ്രായമില്ലെന്നും പറഞ്ഞു.
പ്രധാനമന്ത്രിക്ക് പിന്തുണ കുറവാണെങ്കിലും സംസ്ഥാനത്തെ ധനപ്രതിസന്ധിക്കും ക്ഷേമപെൻഷൻ മുടങ്ങുന്നതിനും ഉത്തരവാദി കേന്ദ്രം മാത്രമാണെന്ന നിലപാട് ഇടുക്കിക്കാർക്ക് പൊതുവെയില്ല. ധനപ്രതിസന്ധിക്ക് കാരണം സംസ്ഥാനമാണെന്ന് 24% പേർ പറഞ്ഞപ്പോൾ 13% പേർ മാത്രമേ കേന്ദ്രത്തെ കുറ്റപ്പെടുത്തിയുള്ളു. 42% പേർ ഇരുവരും ചേർന്നാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് അഭിപ്രായപ്പെടുന്നു.
ഇസ്രയേൽപലസ്തീൻ സംഘർഷ വിഷയത്തിൽ ഇടുക്കിക്കാരുടെ നിലപാട് കേന്ദ്രത്തിനൊപ്പമല്ല, മറിച്ച് എൽഡിഎഫിനൊപ്പമാണ്. 22% പേർ എൽഡിഎഫിനൊപ്പം നിന്നപ്പോൾ 20% പേർ യുഡിഎഫിനൊപ്പവും 12% പേർ ബിജെപിക്കൊപ്പവും നിന്നു. 46% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
Story Highlights: rahul gandhi gets 38% supports from idukki while only 17% support modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here