Advertisement

കേരളത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം വിലക്കയറ്റം, സ്ഥാനാർത്ഥി മികവ് രണ്ടാമത്

December 7, 2023
1 minute Read
inflation kerala 24 survey

കേരളത്തിൽ വോട്ടിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം വിലക്കയറ്റമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ. വോട്ട് ചെയ്യാൻ പോകുമ്പോൾ മനസിലുള്ള പ്രധാന ഘടകം വിലക്കയറ്റമാണെന്ന് 35 ശതമാനം പേരും പറയുന്നു. 23 ശതമാനം പേർ സ്ഥാനാർത്ഥി മികവ് പരിഗണിക്കുമ്പോൾ 12 ശതമാനം പേർ വീതം അഴിമതിയും വർഗീയതയും പരിഗണിക്കുന്നുണ്ട്. രാഷ്ട്രീയം പരിഗണിക്കുന്നവർ 11 ശതമാനവും തൊഴിലില്ലായ്മ പരിഗണിക്കുന്നവർ വെറും ഏഴ് ശതമാനവുമാണ്.

വടക്കൻ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. 34 ശതമാനം പേരാണ് ഇവിടെ വിലക്കയറ്റത്തെ പരിഗണിക്കുന്നത്. 23 ശതമാനം പേർ തന്നെ സ്ഥാനാർത്ഥി മികവ് പരിഗണിക്കുന്നു. വർഗീയത, രാഷ്ട്രീയം എന്നീ ഘടകങ്ങൾ 13 ശതമാനം ആളുകൾ പരിഗണിക്കുന്നുണ്ട്. അഴിമതി 11 ശതമാനം പേരുടെ പ്രധാന ഘടകമാകുമ്പോൾ തൊഴിലില്ലായ്മ പരിഗണിക്കുന്നവർ വെറും ആറ് ശതമാനം.

മധ്യകേരളത്തിലും വിലക്കയറ്റം തന്നെയാണ് പ്രധാന ഘടകം. 40 ശതമാനം പേർ വിലക്കയറ്റത്തെ പരിഗണിക്കുന്നു. ഇവിടെയും 23 ശതമാനം പേർ സ്ഥാനാർത്ഥി മികവ് പരിഗണിക്കുന്നവരാണ്. 14 ശതമാനം പേർക്ക് അഴിമതിയാണ് പ്രധാന ഘടകം. 10 ശതമാനം പേർ വർഗീയത പരിഗണിക്കുന്നു. 8 ശതമാനം പേർ രാഷ്ട്രീയവും വെറും അഞ്ച് ശതമാനം പേർ തൊഴിലില്ലായ്മയും പരിഗണിക്കുന്നവരാണ്.

തെക്കൻ കേരളത്തിൽ 30 ശതമാനം പേർ വിലക്കയറ്റത്തെ പരിഗണിക്കുന്നു. ഇവിടെ 24 ശതമാനം പേർ സ്ഥാനാർത്ഥിയെ പരിഗണിക്കുന്നവരാണ്. 14 ശതമാനം പേർ വർഗീയതയെ പ്രധാന ഘടകമായി കണക്കാക്കുന്നു. 12 ശതമാനം പേർ രാഷ്ട്രീയം പരിഗണിക്കുമ്പോൾ 11 ശതമാനം പേർ അഴിമതിയ്ക്ക് പ്രാധാന്യം നൽകുന്നു. ഇവിടെ 9 ശതമാനം പേർ തൊഴിലില്ലായ്മയെ പ്രധാന ഘടകമായി കണക്കാക്കുന്നുണ്ട്.

Story Highlights: inflation kerala 24 survey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top