Advertisement

‘രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ’ നിർമാണം പുരോഗമിക്കുന്നു; വിഡിയോ പങ്കുവെച്ച് റെയില്‍വെ മന്ത്രി

December 8, 2023
Google News 3 minutes Read

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സ്റ്റേഷന്റെ വിഡിയോ പങ്കുവെച്ച് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. നിലവിൽ റെയിൽവേ സ്റ്റേഷന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ പ്രധാന ഭാഗം നിര്‍മാണം പൂര്‍ത്തിയാക്കി. (Ashwini Vaishnaw Shares Glimpses of Indias first bullet train station)

പദ്ധതിയുടെ ആദ്യഘട്ടം 2026-ല്‍ ഉദ്ഘാടനം ചെയ്‌തേക്കും. 2028-ഓടെ പദ്ധതി സമ്പൂര്‍ണമായും നിര്‍മാണം പൂര്‍ത്തീകരിക്കും.അഹമ്മദാബാദിലെ സബര്‍മതി മള്‍ട്ടിമോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ്ബിലാണ് ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷനൊരുങ്ങുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

യാത്രക്കാര്‍ക്ക് സുഖകരവും സൗകര്യപ്രദവുമായ യാത്രാനുഭവം സമ്മാനിക്കുന്ന രീതിയിലുള്ളതാണ് സ്റ്റേഷന്റെ രൂപകല്‍പന. ദണ്ഡിയാത്രയുടെ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ കൊത്തിയുണ്ടാക്കിയ മാതൃകയും സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്.

രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി ചുരുങ്ങും. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 26 കിലോമീറ്റര്‍ തുരങ്കപാതയുമാകും.

Story Highlights: Ashwini Vaishnaw Shares Glimpses of Indias first bullet train station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here