Advertisement

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു; നിരോധനം 2024 മാർച്ച് വരെ

December 8, 2023
Google News 2 minutes Read

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാർച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യങ്ങിൽ, കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അ‌നുമതി നൽകുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തിൽ പറയുന്നു.

ചില്ലറ വിപണിയിൽ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് നിലവിൽ സവാളയുടെ വ്യാപാരം നടക്കുന്നത്. വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിൽ ലഭ്യത വർദ്ധിപ്പിക്കുന്നതിനുമായി 2023 ഡിസംബർ 31 വരെ കയറ്റുമതിക്ക് 40 ശതമാനം തീരുവ ചുമത്തിയിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പിന്നീട് ഒക്‌ടോബർ 29 മുതൽ കേന്ദ്ര സർക്കാർ സവാള കയറ്റുമതിക്കായി ഒരു ടണ്ണിന് 800 ഡോളർ എന്ന മിനിമം കയറ്റുമതി വിലയായി നിശ്ചയിക്കുകയായിരുന്നു.

എന്നാൽ, ‘ബാംഗ്ലൂർ റോസ് സവാളയെ കയറ്റുമതി തീരുവയിൽ നിന്നും കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു. കർണാടകയിലെ ബംഗളൂരുവിലും പരിസരത്തും വളരുന്ന സവാള ഇനമാണ് ബാംഗ്ലൂർ റോസ് സവാള. ഇതിന് 2015-ൽ ഭൂമിശാസ്ത്രപരമായ സൂചിക ടാഗ് ലഭിച്ചിരുന്നു.

അ‌തേസമയം, ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ പ്രധാന പച്ചക്കറികളെ ബഫർ സ്റ്റോക്കിൽ നിന്ന് ഒഴിവാക്കി. 2023-24 സീസണിൽ 3 ലക്ഷം ടൺ സവാള ബഫർ സ്റ്റോക്കായി നിലനിർത്തുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിൽ, 2022-23ൽ സർക്കാർ 2.51 ലക്ഷം ടൺ സവാള ബഫർ സ്റ്റോക്കായി നിലനിർത്തി.

Story Highlights: Onion export banned in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here