Advertisement

ട്വന്റിഫോർ @ 5; അഞ്ചാം വാർഷികദിനത്തിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം; ഇന്ന് സംസ്ഥാനതല ഉദ്ഘാടനം

December 8, 2023
Google News 2 minutes Read

ട്വന്റിഫോറിന്റെ അഞ്ചാം വാർഷികദിനത്തിൽ 24 ന്യൂസ് 24 കണക്ടുമായി ചേർന്ന് വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നടക്കുന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുന്നു.(TwentyFour Self defense training for women)

ഇൻസൈറ്റ് മീഡിയ സിറ്റിയിൽ നിന്ന് പിറവിയെടുത്ത 24 കണക്ട്, 24 ഉം ഫ്ളവേഴ്സും സംയുക്തമായി ആരംഭിച്ച ജനപ്രിയ പദ്ധതികളിൽ ഒന്നാണ്. എപ്പോഴും ജനപ്രീതിയുടെ ഉന്നതിയിൽ തിളങ്ങുന്ന 24 അനുകമ്പയും പരിചരണവും തേടുന്നവർക്ക് ഒരു കൈത്താങ്ങ് നൽകുന്ന വിപുലമായ കർമ്മ പദ്ധതികൾ 24 കണക്ട്, വിഭാവനം ചെയ്യുന്നു.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ ഒന്നിപ്പിക്കുന്ന ഈ സംരംഭം 2023 മെയ് 14 ന് എറണാകുളം അങ്കമാലി വിദ്യാനഗർ സ്കൂളിൽ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ വൻ ജനാവലിയോടെ ഉദ്ഘാടനം ചെയ്തു.

24 കണക്ടിന് ഒപ്പം ചേർന്ന് അഞ്ച് വീടുകൾ നിർമിക്കുന്നതിനുള്ള തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി കൈമാറി . ചെറിയ സമയത്തിനുള്ളിൽ പൊതുജനങ്ങൾക്കിടയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കണക്ടിന്റെ ശ്രമങ്ങളിൽ ഒന്നാണ് വീടില്ലാത്തവർക്ക് വീട് നൽകുന്ന പദ്ധതി. മൂന്ന് വര്ഷം കൊണ്ട് 100 വീടുകൾ എന്ന സ്വപ്നം കണക്ട് മുന്നോട്ടുവെക്കുന്നു

റോഡ് ഷോ

പദ്ധതി ആരംഭിച്ചതു മുതൽ കേരളത്തിനകത്തും പുറത്തും നിന്നും നിരവധി അന്വേഷണങ്ങൾ 24 കണക്റ്റിന് ലഭിച്ചിട്ടുണ്ട്. ഈ പുതിയ സഹായധന പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും ഈ മഹാ കാരുണ്യ യജ്ഞത്തിൽ പൊതുജനങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനും ജനങ്ങളുടെ പ്രശ്‌നങ്ങളിലേക്ക് ആഴത്തിൽ പോകുന്നതിനുമായി 24 കണക്ട് 2023 മെയ് 15-ന് ഒരു റോഡ് ഷോ സംഘടിപ്പിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു മാസം നീണ്ടുനിന്ന ഈ റോഡ് ഷോയിൽ ഗ്രാമ-നഗര പ്രദേശങ്ങളിലെ ജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ പരിപാടികളും, ജനപ്രതിനിധികളെയും ജനങ്ങളെയും ഒരു വേദിയിലെത്തിച്ചുള്ള സംവാദങ്ങളും ഉണ്ടായിരുന്നു.വൻ ജനസ്വീകാര്യതയോടെ പരിപാടികളും സംഘടിപ്പിക്കുകയും പുരോഗമിക്കുകയും ചെയ്തു. 24 ഭവനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കണക്റ്റിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മേഖലയിലെ സാധാരണക്കാർക്ക് ഒരു പുതിയ ജീവിതം കൊണ്ടുവരുന്നു.

ലഹരി മുക്ത ക്യാമ്പയിൻ

ലഹരി ഉപയോഗവും അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളും യുവാക്കൾക്കിടയിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ലഹരി മുക്ത ക്യാമ്പയിൻ 24 കണക്ട് സംഘടിപ്പിക്കുന്നു. എറണാകുളം തൃശ്ശൂർ ആലപ്പുഴ കോട്ടയം മലപ്പുറം തുടങ്ങിയ ജില്ലകളിലെ കോളേജുകളിൽ പരിപാടി നടന്നു

വനിതകൾക്കായി സ്വയരക്ഷ പ്രതിരോധ പരിശീലനം

കേരളത്തിലെ എല്ലാ ജില്ലകളിലും സ്ത്രീകൾക്കായി സ്വയരക്ഷ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലനം ലഭിച്ച വിദഗ്ധരായ പരിശീലകരാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്.

Story Highlights: TwentyFour Self defense training for women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here