ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനായി എൻഡിഎ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം ചർച്ച ചെയ്യുന്നതിനായി എൻ ഡി എ നേതൃയോഗം ഇന്ന് കോട്ടയത്ത് ചേരും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തിൽ ഉണ്ടാക്കിയ മുന്നേറ്റം തെരഞ്ഞെടുപ്പിൽ കേരളത്തിലും ഗുണമാകുന്ന വിലയിരുത്തലിലാണ് എൻ ഡി എ നേതൃത്വം. തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിലെ മുന്നണി വിപുലീകരണം യോഗത്തിൽ ചർച്ചയാകും. ജില്ലാ, മണ്ഡലം കൺവെൻഷനുകൾ സംബന്ധിച്ച തീയതികളും തീരുമാനിക്കും. ക്രൈസ്തവ സഭകളുമായി കൂടുതൽ ഐക്യം രൂപകരിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും.
ലോക്സഭ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിലേക്ക് ഇപ്പോൾ കടക്കേണ്ടതില്ല എന്നാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, ബി ഡി ജെ എസ് അടക്കമുള്ള കക്ഷികൾ സീറ്റുകൾ സംബന്ധിച്ച അവകാശ വാദം യോഗത്തിൽ ഉന്നയിച്ചേക്കും.
Story Highlights: loksabha election nda meeting kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here