Advertisement

സ്വന്തം മരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി; സംഭവം ആലുവയിൽ

December 9, 2023
Google News 2 minutes Read

എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ‌ആലുവ സ്വദേശി അജ്മൽ ആണ് തൂങ്ങിമരിച്ചത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് കാരണം. മരിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ഇൻസ്റ്റാഗ്രാമിൽ താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അജ്മൽ പോസ്റ്റിട്ടത്.(Youth Ends life after Posting on Instagram)

അതിന് പിന്നാലെ വീടിന് മുകളിലത്തെ മുറിയിൽ അജ്മൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയിരുന്നു. മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അജ്മലിനെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ആർ.ഐ.പി അജ്മൽ ഷരീഫ് (1995-2023) എന്ന് തന്റെ ചിത്രമുൾപ്പെടുത്തിയുള്ള പോസ്റ്റർ പങ്കുവച്ച ശേഷമായിരുന്നു ഇയാൾ ജീവനൊടുക്കിയത്. നേരത്തെ ദുബൈയിൽ പോയിരുന്ന അജ്മൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് തിരികെ വന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ കുറെ നാളുകളായി മനോവിഷമത്തിലായിരുന്നു.

Story Highlights: Youth Ends life after Posting on Instagram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here