Advertisement

‘കനൽക്കാലം ബാക്കിയാക്കി കാനം’ കാനം രാജേന്ദ്രന് വിട നൽകി രാഷ്ട്രീയ കേരളം

December 10, 2023
Google News 1 minute Read

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി രാഷ്ട്രീയ കേരളം. കാനം രാജേന്ദ്രൻ്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഐഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു.(Kanam Rajendran Funeral)

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് പ്രിയപ്പെട്ട നേതാവിന് അന്ത്യഞ്ജലിയേകാൻ ഒഴുകിയെത്തുന്നത്. കോട്ടയം കാനത്തെ വീട്ടുവളപ്പിൽ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകള്‍. ഇന്നലെ തിരുവനന്തപുരത്തു നിന്നും ആരംഭിച്ച വിലാപയാത്ര 13 മണിക്കൂർ പിന്നിട്ട് പുലർച്ചെ മൂന്നരയോടെയാണ് കോട്ടയം കാനത്തെ വീട്ടിലെത്തിയത്.കോട്ടയം സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിൽ നടന്ന പൊതുദർശനത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും അന്ത്യാഭിവാദ്യമേകി.

Story Highlights: Kanam Rajendran Funeral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here