Advertisement

മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ​ഗതി മാറും, കരിങ്കൊടിയല്ല, ഇനി കറുത്ത ഷൂ; KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

December 10, 2023
Google News 1 minute Read
KSU State President Aloysius Xavier response police attack

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചതിനെതിരെ KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രം​ഗത്ത്. സമരത്തിന്റെ ​ഗതി മാറ്റാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കരിങ്കൊടികൾ മാറ്റി തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും ഇനി ഷൂ കൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ നികുതിപ്പണം ഉപയോ​ഗിച്ച് കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ ആഡംബര യാത്ര നടത്തുകയാണ് സർക്കാർ. കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവരെ ​ഗുണ്ടകൾ ചെയ്യുന്നതിലും ഭീകരമായാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നത്. പൊലീസിന്റെ നരനായാട്ടിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. . കറുത്ത ഷൂ എറിഞ്ഞ പ്രവർത്തകനെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ 24ന് ലഭിച്ചു.

പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് നരനായാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു നീങ്ങുമെന്ന് തന്നെയാണ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കുന്നത്.

Story Highlights :  US President Joe Biden announced that he will not seek reelection and endorsed Vice President and Indian-American leader Kamala Harris as his successor.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here