സാമ്പത്തിക പ്രശ്നം മാനേജ് ചെയ്യാൻ കഴിയുന്നില്ല; സർക്കാർ പരാജയം: പി കെ കുഞ്ഞാലിക്കുട്ടി

നവകേരള സദസ് എതിർക്കുന്നവരെ മർദിക്കുന്നത് സർക്കാരിന് അപമാനകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ. ഭരണ നേട്ടം ജനങ്ങളിലെത്തിക്കാനാണ് സദസ് എന്നാണ് പറയുന്നത്. യുഡിഎഫ് വിചാരണ സദസിലേക്ക് പരാതികളുടെ പ്രവാഹമാണ്.(PK Kunhalikutty Against Nava Kerala Sadas)
സാമ്പത്തിക പ്രശ്നം മാനേജ് ചെയ്യാൻ സർക്കാരിന് കഴിയുന്നില്ലെന്നും ഇക്കാര്യത്തിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ ഫണ്ട് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് സർക്കാരാണെന്നും അതിലൊന്നും സർക്കാരിന് ശ്രദ്ധയില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അതേസമയം, നവകേരള സദസ്സിനിടെ മറൈൻ ഡ്രൈവിലുണ്ടായ കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശനും ആരോപിച്ചു. മാരകായുധങ്ങൾ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് വണ്ടികൾ എസ്കോർട്ട് പോവുന്നതെന്നും ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
Story Highlights: PK Kunhalikutty Against Nava Kerala Sadas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here