‘ഒരു മനുഷ്യന് ഒരു ഇണ മതിയാകില്ല എന്ന് പറഞ്ഞ ആളെയാണ് മന്ത്രി ആർ. ബിന്ദു പിന്തുണയ്ക്കുന്നത്’; ജിയോ ബേബിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരെ ഷാഫി ചാലിയം

ജിയോ ബേബിക്കും മന്ത്രി ആർ. ബിന്ദുവിനും എതിരെ മോശം പ്രയോഗവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം രംഗത്ത്.
ജിയോ ബേബിയോട് മാപ്പ് പറയുന്നു എന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞത്. ഒരു മനുഷ്യന് ഒരു ഇണ മതിയാകില്ല എന്ന് പറഞ്ഞ ആളെ ആണ് മന്ത്രി ബിന്ദു പിന്തുണക്കുന്നതെന്നും എങ്കിൽ മന്ത്രി ബിന്ദു കോന്തൻ ഭർത്താവ് വിജയരാഘവനെ ഒഴിവാക്കണ്ടേയെന്നും ഷാഫി ചാലിയം ചോദിച്ചു.
എന്ത് കൊണ്ട് മന്ത്രി ആർ. ബിന്ദു ഡൈവോഴ്സ് ആകുന്നില്ല. ഇമ്മാതിരി അലവലാതികളെ വെച്ച് സ്വവർഗ രതിയെ പിന്തുണക്കുകയാണ്. ബിന്ദു നടത്തിയ പ്രസ്താവന അതീവ ഗൗരവകരമാണ്. ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയരണം.
ജിയോ ബേബിയെ പിടിച്ച് ഭ്രാന്താശുപത്രിയിലാക്കണം. ബഹുഭാര്യത്വത്തെയാണ് അയാൾ പ്രോത്സാഹിപ്പിക്കുന്നത്. ബഹുഭാര്യത്വത്തിന്റെ പേര് പറഞ്ഞ് ഇസ്‌ലാമിനെ അവഹേളിച്ചവർ ജിയോ ബേബിയെ പിന്തുണയ്ക്കുകയാണെന്നും ഷാഫി ചാലിയം ആരോപിക്കുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here