നായയെ വിട്ട് കടിപ്പിച്ചു, കൈയിൽ ആസിഡ് ഒഴിച്ചു, നഗ്നയാക്കി മർദിച്ചു; വീട്ടുജോലിക്കായായ 13 കാരിയോട് കൊടും ക്രൂരത
ഹരിയാനയിലെ ഗുരുഗ്രാമിൽ വീട്ടുജോലിക്കാരിയായ 13 കാരിയോട് കൊടും ക്രൂരത. വീട്ടുടമ പെൺകുട്ടിയെ നായയെ വിട്ട് കടിപ്പിച്ചെന്നും നഗ്നയാക്കി മർദിച്ചെന്നും ആരോപണം. വായിൽ ടേപ്പ് ഒട്ടിച്ച് മുറിയിൽ പൂട്ടിയിട്ടെന്നും പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ബീഹാർ സ്വദേശിയുടെ മകൾക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടുടമയായ സ്ത്രീ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് പെൺകുട്ടിയെ മർദിക്കാറുണ്ടായിരുന്നു. ഇവരുടെ രണ്ട് ആൺമക്കൾ കുട്ടിയെ നഗ്നയാക്കി നിർത്തുകയും, ദൃശ്യങ്ങൾ പകർത്തുകയും അനുചിതമായി സ്പർശിക്കുകയും ചെയ്യറുണ്ടെന്നും പരാതിയിലുണ്ട്.
48 മണിക്കൂറിൽ ഒരിക്കൽ മാത്രമാണ് പെൺകുട്ടിക്ക് ഭക്ഷണം നൽകിയിരുന്നത്. കൈയ്യിൽ ആസിഡ് ഒഴിച്ച് പൊള്ളിച്ചു, വായിൽ ടേപ്പ് ഒട്ടിച്ച് മുറിയിൽ പൂട്ടിയിട്ടു. പുറത്തു ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി. ശനിയാഴ്ച കുട്ടിയുടെ അമ്മയാണ് 13 വയസ്സുകാരിയെ മുറിയിൽ നിന്ന് രക്ഷിച്ചത്. ദാരിദ്ര്യം കൊണ്ടാണ് മകളെ ജോലിക്ക് വിട്ടതെന്ന് അമ്മ പറയുന്നു.
കഴിഞ്ഞ ജൂൺ 27 മുതൽ മകൾ പ്രതിയുടെ വീട്ടിൽ പുറംജോലി ചെയ്തു വരികയാണ്. താമസ സൗകര്യവും മാസശമ്പളമായി 9000 രൂപയുമാണ് ഇവർ വാഗ്ദാനം ചെയ്തിരുന്നത്. തനിക്ക് രണ്ട് കൊണ്ട് ലഭിച്ചിരുന്ന തുകയാണ് ഇതെന്നും അമ്മ പറഞ്ഞു. സംഭവത്തിൽ സെക്ടർ 51 വനിതാ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Teen house help thrashed bitten by dog forced to strip in Gurugram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here