നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; KSU പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തും

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഷൂ എറിഞ്ഞ പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തി വീശിയിരുന്നു. തുടർന്ന് പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധങ്ങൾക്കിടെയിൽ നവകേരള സദസ് പര്യടനം തുടരുന്നു. ഇടുക്കിയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുക.
Read Also : നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം
ഇതിനിടെ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള വ്യാപക ആക്രമണത്തിൽ പ്രതിഷേധം ശക്തമാക്കാൻ എറണാകുളം ജില്ലാ കോൺഗ്രസ് നേതൃത്വം. ജില്ലയിലെ 14 മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തും. എൽദോസ് കുന്നപ്പള്ളി എംഎൽഎയെ ഉൾപ്പെടെയുള്ളവരെ മർദിച്ചതിനെതിരെയാണ് പ്രതിഷേധം.
Story Highlights: Arrest of KSU workers will be recorded today in protest against Navakerala Bus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here