നവകേരള ബസിന് നേരെ ഷൂ ഏറ്; KSU പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. കെഎസ്‌യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഐപിസി 308, 283, 353 വകുപ്പുകളാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളത്.
നാലു കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികൾക്ക് ഉണ്ടെന്ന് എഫ്‌ഐആർ. കസ്റ്റഡിയിലെടുത്ത കെഎസ്‌യു പ്രവർത്തകർക്കെതിരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
Read Also : നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; KSU പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തും
പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Story Highlights: case of attempt to murder has been registered against KSU workers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here