‘യുവരാജിനെ പോലെയുള്ള പ്രകടനം റിങ്കുവിൽ നിന്ന് പ്രതീക്ഷിക്കുന്നു’; ഗവാസ്കർ

യുവ താരം റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ആത്മവിശ്വാസമാണ് റിങ്കുവിൻ്റെ കരുത്ത്. യുവരാജ് സിംഗിനെ പോലെ മികച്ച പ്രകടനമാണ് ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്കർ പറഞ്ഞു.
‘പ്രതിഭ’ എന്നത് എല്ലാവർക്കും ലഭിക്കാത്ത ഒന്നാണ്. കളിയെ ഇഷ്ടപ്പെട്ടേക്കാം. ദിവസം മുഴുവൻ കളിക്കാൻ കഴിഞ്ഞെന്നും വരാം. ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത്ര കഴിവില്ലെന്ന് സ്വയം തോന്നിയേക്കാം. പക്ഷേ റിങ്കുവിന് തന്നിൽ തന്നെ വിശ്വാസമുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അദ്ദേഹം ഇതുതന്നെയാണ് ചെയ്യുന്നത് – ഗവാസ്കർ പറഞ്ഞു.
‘ഐപിഎൽ ഉദാഹരണമായി എടുത്താൽ റിങ്കു പല ടീമുകളുടെയും ഭാഗമായിട്ടുണ്ട്. പക്ഷേ പലപ്പോഴും ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഒടുവിൽ കിട്ടിയ അവസരം റിങ്കു മുതലാക്കി. അതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ. ഇപ്പോൾ അദ്ദേഹം ഒരു ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. അദ്ദേഹത്തിൽ ഒരുപാട് പ്രതീക്ഷകളുണ്ട്’ – ഗവാസ്കർ തുടർന്നു.
യുവരാജ് സിംഗിനെ പോലെ മികച്ച പ്രകടനമാണ് ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി യുവരാജ് ചെയ്‌തതിന്റെ ഒരു അംശമെങ്കിലും റിങ്കുവിന് ചെയ്യാൻ കഴിയുമെങ്കിൽ അത് ഉജ്ജ്വലമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Story Highlights: Sunil Gavaskar praises Rinku Singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here