Advertisement

‘എസ്എഫ്‌ഐക്കാര്‍ക്ക് വിഐപി റൂട്ട് ഒറ്റുകൊടുത്ത് മൂന്നിടത്ത് തയാറാക്കി നിര്‍ത്തിയത് പൊലീസാണെന്ന് ഉറപ്പ്’; ഗവര്‍ണറുടെ വാഹനം തടഞ്ഞ സംഭവത്തില്‍ വി മുരളീധരന്‍

December 11, 2023
Google News 3 minutes Read
V Muraleedharan against SFI black flag protest against governor

കേരള ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ അതിക്രമത്തെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സുരക്ഷാവീഴ്ചയ്ക്ക് കേരള സര്‍ക്കാര്‍ സമാധാനം പറയണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ഭരണത്തലവനെ അപായപ്പെടുത്താന്‍ എസ്എഫ്‌ഐ ക്രിമിനലുകളെ പിണറായി വിജയന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നറിയണമെന്ന് മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ( V Muraleedharan against SFI black flag protest against governor)

എസ്എഫ്‌ഐക്കാര്‍ക്ക് വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിര്‍ത്തിയത് പൊലീസ് തന്നെയെന്ന് ഉറപ്പെന്ന് വി. മുരളീധരന്‍ പറയുന്നു. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കാത്തതിന്റെ കലിയാണ് സിപിഎം ആരിഫ് മുഹമ്മദ് ഖാനോട് തീര്‍ക്കുന്നത് എന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

തിരുവനന്തപുരത്ത് വച്ചാണ് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരോട് ഗവര്‍ണര്‍ ക്ഷോഭിച്ചു. ഇതാണോ തനിക്ക് ഒരക്കിയ സുരക്ഷയെന്ന് ഗവര്‍ണര്‍ പൊലീസിനോടും ചോദിച്ചു. തനിക്കെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹമാണ് ഗുണ്ടകളെ തന്റെ അടുത്തേക്ക് അയച്ചതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.

സംസ്ഥാനത്ത് ഗുണ്ടാരാജ് അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താനുള്ള ശ്രമം വിലപ്പോകില്ല. കാറില്‍ നിന്ന് താന്‍ പുറത്തിറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ഓടിയതെന്തിനാണെന്ന് ഗവര്‍ണര്‍ ചോദിച്ചു. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഗവര്‍ണര്‍ ആരോപിച്ചു. നാലുവര്‍ഷം മുന്‍പ് കണ്ണൂരില്‍ തന്നെ കയ്യേറ്റം ചെയ്തവര്‍ക്കെതിരേയും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: V Muraleedharan against SFI black flag protest against governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here